Breaking News

വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് കോവിഡ് കോര്‍കമ്മിറ്റി ‌യോഗം ചേര്‍ന്നു പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കാൻ തീരുമാനം

ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കോവിഡ് 19കോര്‍കമ്മിറ്റി ‌യോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗ തീരുമാനങ്ങള്‍

1) വിവാഹം,ഗൃഹപ്രവേശം, ഉത്സവങ്ങള്‍,പെരുന്നാള്‍ എന്നിവ കര്‍ശനമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമെ നടത്താവു എന്ന് നിശ്ചയിച്ചു.


2)പഞ്ചായത്ത് തലത്തില്‍ വാര്‍ റൂം ആരംഭിക്കുന്നതിന് തീരുമാനിച്ചു.


3)ടെലി മെഡിസിന്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു.


4)വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.


5)മറ്റെല്ലാ തരത്തിലുളള ഒത്തുചേരലുകളും ,യോഗങ്ങളും ,ചടങ്ങുകളും ,സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക,മത സാമുദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈന്‍ ആയി ന‌ടത്തേണ്ടതാണ്.നേരിട്ട് നടത്തേണ്ടി വരുന്ന യോഗങ്ങളിലും പൊതുപരിപാടികളിലും സാമൂഹിക അകലം മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് സംഘാടകര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.സി ഇസ്മായില്‍,സെക്രട്ടറി സി.കെ പങ്കജാക്ഷന്‍, കെ.കെ തങ്കച്ചന്‍,ജോസ് ഇ.ടി, രാജീവന്‍ ടി.വി, സുരേഷ് ബാബു എച്ച്.ഐ, ബാബുരാജ് എസ്.ഐ എന്നിവര്‍ പങ്കെടുത്തു.

No comments