Breaking News

ബളാൽ ഗ്രാമപഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ബളാൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ മാർച്ച്


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിന്റെ അഴിമതിക്കെതിരെയും, ഉദ്യോഗസ്ഥരെ പണിയെടുക്കാൻ അനുവദിക്കാത്ത തരത്തിലേക്ക് ഭീഷണിപ്പെടുത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടികൾക്കെതിരെയും സർക്കാർ നടപ്പിലാക്കുന്ന ജനകീയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള അനാസ്ഥയ്ക്കെതിരെയും സിപിഐഎം ബളാൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. 


ബളാൽ പഞ്ചായത്തിൽ വർഷങ്ങളായി പക്ഷപാതവും ധിക്കാരവുമായ ഭരണമാണ് നടക്കുന്നതെന്നും, ബളാൽ പഞ്ചായത്തിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് മാനസിക സമ്മർദ്ദം ഏൽക്കേണ്ടി വരുന്നതായും സി.പി.ഐ.എം മാലോം ലോക്കൽ കമ്മറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു

No comments