Breaking News

ഇന്ന് മുതൽ സ്‌ക്കൂളിലേക്ക്... മുഴുവൻ ക്ലാസിലും അധ്യയനം ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഇന്ന് തുടങ്ങും


സംസ്ഥാനത്തെ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനാരാരംഭിക്കുന്നു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് തുടങ്ങും. ആദ്യ ആഴ്ചയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. പ്രീ പ്രൈമറി ക്ലാസ്സുകളും ഇന്ന് മുതല്‍ തുടങ്ങും. കൊവിഡ് വ്യാപന പശ്ചാതലത്തില്‍ കഴിഞ്ഞ മാസം അടച്ച ക്ലാസുകളാണ് രോഗ വ്യാപനം കുറഞ്ഞതോടെ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. എന്നാല്‍ അടുത്ത ആഴ്ച മുതല്‍ ക്ലാസുകള്‍ പൂര്‍ണ തോത്തില്‍ ആകും. നേരിട്ടുള്ള ക്ലാസുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാടുകളും തുടരാനാണ് തീരുമാനം. എല്ലാ ക്ലാസുകാര്‍ക്കും ഇത്തവണ വാര്‍ഷിക പരീക്ഷ ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പൊതു അവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസവും ആക്കിയിട്ടുണ്ട്. പരീക്ഷ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

ഇന്ന് മുതല്‍ പ്രീപ്രൈമറി ക്ലാസുകളും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ആരംഭിക്കും. അതേസമയം സ്‌കൂള്‍ പ്രവര്‍ത്തന സമയം വൈകുന്നേരം വരെയാക്കുന്നത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി നാളെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുണ്ട്. പുതിയ മാര്‍ഗരേഖയില്‍ എതിര്‍പ്പ് അറിയിച്ചു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വൈകുന്നേരം വരെ ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസിനു പ്രസക്തി ഇല്ലെന്നാണ് വിമര്‍ശനം.


No comments