കാഞ്ഞങ്ങാട്: മടിയൻ ജംഗ്ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ബല്ലാകടപ്പുറം സ്വദേശി സന്തോഷ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.
ലോറി ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിനെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
No comments