Breaking News

'സപ്ത ഭാഷ യോദ്ധാസ് ' കാസർകോട് സി ആർ പി എഫ് കുടുംബം പുൽവാമദിനം ആചരിച്ചു



കാസർകോട്: സപ്ത ഭാഷ യോദ്ധാസ് കാസർകോട്  സി ആർ പി എഫ് കുടുംബം പുൽവാമദിനം ആചരിച്ചു.  മലയാളി സൈനികൻ വസന്തകുമാർ ഉൾപ്പെടെ 40  സി ആർ പി എഫ്  ധീര ജവാൻമാർ വീര മൃത്യു വരിച്ചതിന്റെ മൂന്നാണ്ട് തികയുന്ന അവസരത്തിൽ  പാലായി ഷട്ടർ കം ബ്രിഡ്ജ് പരിസരത്തു വെച്ച്  ജില്ലയിലെ സി ആർ പി എഫ് ജവാന്മാരുടെ കൂട്ടായ്മയായ സപ്തഭാഷയോദ്ധാസ് കാസർകോട്  സി ആർ പി എഫ് കുടുംബത്തിന്റെ നേതൃത്വത്തിൽ  വീരമൃത്യു വരിച്ച സി ആർ പി എഫ്  ന്റെ ധീര ജവാൻമാർക്ക് പുഷ്‌പ്പാർച്ചന നടത്തിയും മെഴുകുതിരി തെളിയിച്ചും ആദരാഞ്ജലികൾ അർപ്പിച്ചു.  അനുസ്മരണ യോഗം രക്ഷാധികാരി ഇൻസ്‌പെക്ടർ സുജീഷ് കാലിക്കടവ്  ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ്‌ രാജേഷ് കെ പി അച്ചാം തുരുത്തി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളയ  ജയേഷ് ആലന്തട്ട, ശ്രീനിവാസൻ ഓടയംചാൽ, രാജൻ കയ്യൂർ, പവിത്രൻ പള്ളിപ്പാറ, ഉമേഷ്‌ തൃക്കരിപ്പൂർ, ഉമേഷ്‌ റാണ വലിയ പറമ്പ എന്നിവർ സംസാരിച്ചു.  അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

No comments