Breaking News

കിനാനൂർ കരിന്തളത്ത് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക്


കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ സെക്രട്ടറിയുമായ പ്രകാശൻ കാറളം ,കോൺഗ്രസ് ബിരിക്കുളം മുൻ ബൂത്ത്  കമ്മിറ്റി പ്രസിഡന്റായിരുന്ന സുനിൽ കൊറ്റത്തിങ്കൽ എന്നിവർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു. ബിജെപി ജില്ല ജനറൽ സെക്രട്ടറി എ വേലായുധൻ ഷാളണിയിച്ചു സ്വീകരിച്ചു .ബി ജെ പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ രാഹുൽ പരപ്പ ,ഒബിസി മോർച്ച ജില്ല സെക്രട്ടറി എസ് കെ ചന്ദ്രൻ ,വിനോദ് കക്കോട് തുടങ്ങിയവർ സംബന്ധിച്ചു .

No comments