Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചൂരിപ്പാറ ഗ്യാസ് ക്രിമിറ്റോറിയത്തിൽ ആദ്യമായി മൃതദേഹം സംസ്‌ക്കരിച്ചു


കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ ചൂരിപ്പാറ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ (ശാന്തി ഗേഹം ) ഉദ്ഘാടനം കഴിഞ്ഞ ശേഷം ആദ്യമായി ബോഡി സംസ്‌ക്കരിച്ചു. കണിയാട നാരായണിയുടെ സംസ്‌ക്കാരമാണ് നടത്തിയത്.  കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുകയായിരുന്നു ഇവര്‍.  സംസ്‌ക്കാരം ക്രിമിറ്റോറിയത്തിലെ ജീവനക്കാരായ ബാബു കരുവപ്പടവില്‍, പ്രഭാകരന്‍ മാനൂരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, സ്റ്റന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈജമ്മ ബെന്നി, പഞ്ചായത്തഗം ധന്യ.പി, പാറക്കോല്‍ രാജന്‍, കെ.ലക്ഷ്മണന്‍, എം .സുരേന്ദ്രന്‍, എം.രാജന്‍, കെ.കുമാരന്‍ എന്നിവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സംസ്‌ക്കാര ചടങ്ങിന് നേതൃത്വം നല്കി.

No comments