ബാഹുബലി വാഴ, കർഷകന്റെ തോട്ടത്തിലെ ഭീമൻ വാഴക്കുല കാണാൻ ആളുകളുടെ തിരക്ക്!
ഒരു വാഴ നഗരത്തിലെയാകെ തന്നെ സംസാരവിഷയമാകുമെന്ന് ആരു കണ്ടു? എന്നാൽ, ആന്ധ്രാപ്രദേശിലെ ഈ വാഴക്കുല വലിയ സംസാരവിഷയം തന്നെയായി. അതിന് കാരണവുമുണ്ട്. ആന്ധ്രാപ്രദേശിലെ ഒരു കർഷകന്റെ തോട്ടത്തിൽ നട്ടുവളർത്തിയ വാഴച്ചെടി 'ബാഹുബലി വാഴ'(Baahubali Banana) എന്നാണ് അറിയപ്പെടുന്നത്. ഇതിൽ നിന്നുള്ള വാഴക്കുലയ്ക്ക് ഏഴടിയിലധികം നീളമുണ്ട്, 60 കിലോയാണ് ഭാരം. ഈ വാഴക്കുല പ്രദേശവാസികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ഈ ഭീമൻ വാഴക്കുല എടുത്ത് പൊക്കണമെങ്കിൽ തന്നെ നല്ല ആരോഗ്യം വേണം.
കോട്ടപ്പള്ളി സോണിലെ വാകത്തിപ്പ ഗ്രാമത്തിലാണ് ഈ വാഴത്തൈ വളർന്നത്. യു കോട്ടപ്പള്ളി ഗ്രാമത്തിലെ അനല സദർശൻ എന്ന നാട്ടുകാരൻ വളർത്തുന്നത് അമൃത ഇനം വാഴയാണ്. 140 -ലധികം പഴങ്ങളാണ് തൈയിലുണ്ടായത്. ഒരു വർഷം മുമ്പ് ബാംഗ്ലൂരിലെ മകളുടെ വീട്ടിൽ നിന്നാണ് വാഴത്തൈ കൊണ്ടുവന്നതെന്ന് ഉടമ സുദർശൻ പറയുന്നു. വാഴകൾ വൻതോതിൽ വളർന്ന് ഭാരം താങ്ങാനാവാതെ ഒടിഞ്ഞുവീണു. ഇത്തരത്തിലുള്ള മറ്റ് രണ്ട് വാഴകളും കൃഷിയിടത്തിലുണ്ട്.
സാധാരണയായി, വാഴത്തണ്ടുകൾ 3-5 അടി വരെ നീളത്തിൽ വളരുന്നു, 30 കിലോയിൽ ഭാരവും കൂടില്ല. പക്ഷേ, ഇത് വളരെ വലിപ്പത്തിലുള്ളതായതിനാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. അസാധാരണമായ വാഴയുമായി സെൽഫിയെടുക്കാൻ നിരവധി പേരാണ് സുദർശന്റെ തോട്ടത്തിൽ എത്തുന്നത്.
No comments