സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു
സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 1970-80 കാലഘട്ടങ്ങളിലെ ഹിറ്റായ നിരവധി പാട്ടുകള്‍ ബപ്പി ലാഹിരിയുടെ സംഭാവനകളാണ്. ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ശരാബി...തുടങ്ങി ബപ്പി ഒരുക്കിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. 2020 ല്‍ ഇറങ്ങിയ ബോളിവുഡ് ചിത്രമായ ബാഗി 3 യിലെ പാട്ടാണ് ബപ്പി അവസാനമായി ഒരുക്കിയ ബോളിവുഡ് പാട്ട്.ഇന്ത്യന്‍ സിനിമയില്‍ ഡിസ്കൊ സംഗീതം ജനകീയമാക്കിയ ബപ്പി ലാഹിരി ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം നാല് തവണ ലഭിച്ചു.
No comments