'ഏകീകൃത തൊഴിൽ കാർഡ് വിതരണം ചെയ്യുക ' കേരള ഫോട്ടോഗ്രാഫേഴ്സ്& വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എളേരി ഏരിയ സമ്മേളനം ഭീമനടിയിൽ സമാപിച്ചു
ഭീമനടി: കേരള ഫോട്ടോഗ്രാഫേഴ്സ്& വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എളേരി ഏരിയ സമ്മേളനം ഭീമനടിയിൽ നടന്നു. കാനാ കുഞ്ഞികൃഷ്ണൻ ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു എളേരി ഏരിയ സെക്രട്ടറി കെ.എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സംഘടന ഏരിയ പ്രസിഡണ്ട് ഹരി ക്ലാസിക്ക് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജോയി ചാക്കോ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ പി വി യു. ജില്ല സെക്രട്ടറി ബാബു രസിത , സംസ്ഥാന സെക്രട്ടറി സുരേഷ് കുമാർ, സ്ഥാന കമ്മറ്റിയംഗം കനകാംബരൻ, ജില്ലാ പ്രസിഡണ്ട് പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ഏകീകൃത തൊഴിൽ കാഡ് വിതരണം ചെയ്യുക, തൊഴിലാളി വിരുധ ലേബർ കോഡ് കേന്ദ്ര സർക്കാർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാർച്ച് 28, 29 തീയ്യതികളിൽ നടുക്കുന്ന ദേശീയ പണിമുടക്ക് വിജയപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പ്രസാദ് മുദ്ര സെക്രട്ടറി, ലതീഷ് കുറുഞ്ചേരി പ്രസിഡണ്ട്, എം പി സുധാകരൻ ട്രഷറായും തിരഞ്ഞെടുത്തു. ജോയി ചാക്കോ സ്വാഗതവും സുധാകരൻ നന്ദിയും പറഞ്ഞു.
No comments