Breaking News

തോക്കും തിരയുമായി രണ്ടു പേർ കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റിന്റെ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു


പാണത്തൂർ: വനമേഖലയായ പാറക്കടവ് ഭാഗത്തുനിന്ന് രണ്ട്‌ നായാട്ടുകാരെ പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. പാണത്തൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബാബു ജോർജ് (54), കുണ്ടുപ്പള്ളിയിലെ കെ.മോഹനൻ (44) എന്നിവരാണ് തോക്കും തിരയും വാഹനവുമടക്കം വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്. രക്ഷപ്പെട്ട സൈമണിനായി അന്വേഷണം തുടങ്ങി.

കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷറഫിന്റെ നേതൃത്വത്തിൽ രാത്രി പട്രോളിങ്ങിനിടെയാണ് നായാട്ടുകാർ പിടിയിലായത്.


കാഞ്ഞങ്ങാട് റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ്, പനത്തടി സെക്‌ഷൻ ഓഫീസർ ബി.ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ.രാഹുൽ, ടി.എം.സിനി, വാച്ചർമാരായ ശരത്, സിൽജോ, വിജേഷ്, സെൽജോ, മരുതോം സെക്‌ഷൻ ഓഫീസർ വിനോദ് കുമാർ, രാജു കോയി, കെ.വി.അരുൺ എന്നിവരടങ്ങിയ സംഘമാണ് നായാട്ടുകാരെ പിടികൂടിയത്.

No comments