Breaking News

സ്വർണക്കടത്ത് കേസ്; നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു


നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ‍ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിന് നടി ഹാജരായത്. 2013 ലെ നെടുമ്പാശേരി സ്വർണത്തടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോ​ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങൾ നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യം ചെയ്യുന്നത്. മോഡൽ രം​ഗത്തും പ്രവർത്തിക്കുന്ന അക്ഷര റെഡ്ഡി നേരത്തെ ബി​ഗ് ബോസ് തമിഴിലും പങ്കെടുത്തിരുന്നു.

No comments