Breaking News

ജില്ലയിലെ വിവിധ മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ


കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്


ഹോസ്ദുർഗ്ഗിൽ  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നീതിന്യായം - സിവിൽ) ഒഴിവ്. വിരമിച്ച കോടതി ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും  അപേക്ഷിക്കാം. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട്- 671 123 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 21നകം (തിങ്കൾ) അപേക്ഷിക്കണം .ഫോൺ 04994 256390.


വനിതാ അഭിഭാഷകരുടെ ഒഴിവ്


കേന്ദ്ര സർക്കാർ ധനസഹായത്തോടെ വിദ്യാനഗർ കുടുംബക്ഷേമ ഉപകേന്ദ്രത്തിനടുത്ത് പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലാണ് ഒഴിവ്്. 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം. കാസർകോട് വനിതാ സംരക്ഷണ ഓഫീസർക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ഫെബ്രുവരി 28 (തിങ്കൾ)നകം അപേക്ഷിക്കണം. വിലാസം - വനിതാ സംരക്ഷണ ഓഫീസർ, വനിത ശിശു വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, രണ്ടാംനില, വിദ്യാനഗർ പോസ്റ്റ്, കാസർകോട് - 671 123. ഫോൺ 04994 256266, 04994 255266, 9446270127.


അധ്യാപക ഒഴിവ്


വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം നമ്പർ 2 ലാണ് ഒഴിവ്. പി.ജി.ടി. വിഭാഗത്തിൽ ഹിന്ദി, ഗണിതം, കെമിസ്ട്രി, ഇക്കണോമിക്സ്, ടി.ജി.ടി. വിഭാഗത്തിൽ ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, സംസ്‌കൃതം, ആർട്ട് ടീച്ചർ, പ്രൈമറി ടീച്ചർ, മ്യൂസിക് ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, കൗൺസിലർ, മലയാള ഭാഷാധ്യാപനത്തിലും ആണ് ഒഴിവ്. ആർട്ട് ടീച്ചർ, പ്രൈമറി ടീച്ചർ, മ്യൂസിക് ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, സ്പോർട്സ് കോച്ച്, കൗൺസിലർ, സ്റ്റാഫ് നേഴ്സ്, മലയാള ഭാഷാധ്യാപനം വിഭാഗത്തിന്റെ കൂടിക്കാഴ്ച ഫെബ്രുവരി 17 (വ്യാഴം)നും പി.ജി.ടി. വിഭാഗത്തിൽ ഹിന്ദി, ഗണിതം, കെമിസ്ട്രി, ഇക്കണോമിക്സ്, ടി.ജി.ടി. വിഭാഗത്തിൽ ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, സംസ്‌കൃതം എന്നിവയുടെ കൂടിക്കാഴ്ച ഫെബ്രുവരി 18 (വെള്ളി)നും വിദ്യാലയത്തിൽ രാവിലെ 10ന് നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 11 വരെ. വെബ്സൈറ്റ്  no2kasragod.kvs.ac.in ഫോൺ - 04994 256788, 295788, 8547887568.


എസ്.ടി പ്രൊമോട്ടർ ഒഴിവ്


പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങൾക്ക്:  


www.stdd.kerala.gov.in, www.cmdkerala.net.


മേട്രൺ-കം-റസിഡന്റ് ട്യൂട്ടറുടെ ഒഴിവ്


ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി  മേട്രൺ-കം-റസിഡന്റ് ട്യൂട്ടർമാരുടെ ഒഴിവ്്. അഭിമുഖം പട്ടികജാതി വികസന ഓഫീസിൽ ഫെബ്രുവരി 18 ന് രാവിലെ 11 ന്. എസ്.എസ്.എൽ.സി, ബിരുദം, ബി.എഡ് സർട്ടിഫിക്കറ്റും, ജോലി പരിചയ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോൺ 04994 256162. ഓക്‌സിജൻ 


പ്ലാന്റിൽ ഒഴിവ്


കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിൽ പ്ലാന്റ് സൂപ്പർവൈസർ (ഡിപ്ലോമ ഇൻ മെക്കാനിക്കൽ / കെമിക്കൽ എഞ്ചിനീയറിംഗ്), അഡ്മിൻ ആന്റ് അക്കൗണ്ട്‌സ് ഓഫീസർ (ബികോം) ഒഴിവ്. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. ഇമെയിൽ വിലാസം implementingofficerkdp@gmail.com. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 19.ഫോൺ 04994 255749/ 256989

No comments