വെള്ളരിക്കുണ്ട്- കൊന്നക്കാട് റോഡിലെ പാച്ച് വർക്കിൽ അപാകത നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പൊതുമരാമത്ത് ഓഫീസ് ഇടപെട്ടു
വെള്ളരിക്കുണ്ട്: (www.malayoramflash.com) 8 വർഷം മുമ്പ് മെക്കാഡം ടാർ ചെയ്ത വെള്ളരിക്കുണ്ട് കൊന്നക്കാട് പൊതുമരാമത്ത് റോഡിൻ്റെ പാച്ച് വർക്കിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മൊത്തം 14.50 കിലോമീറ്ററാണ് പാച്ച് വർക്ക് നടക്കുന്നത്. ഇതിൽമാലോം മുതൽ കൊന്നക്കാട് ടൗൺ വരെയുള്ള ഭാഗം വേണ്ടത്ര രീതിയിൽ ടാർ ഉപയോഗിക്കാതെയും കംപ്രസർ ഉപയോഗിച്ച് പൊടി മാറ്റാതെയുമാണ് ടാറിംഗ് ചെയ്തത്, ഇതിനാൽ റോഡ് ഒറ്റ ദിവസം കൊണ്ട് തന്നെ പൊട്ടിപൊളിഞ്ഞ് വന്നു. റോഡിൻ്റെ മുഴുവൻ ഭാഗവും ഒന്നിച്ച് ടാറിംഗ് ചെയ്യേണ്ടതിന് പകരം ഒരു വശം ആദ്യം ചെയ്ത് പിന്നീട് രണ്ടാമത്തെ വശം ചെയ്യുന്ന അശാസ്ത്രീയമായ രീതിയാണ് സ്വീകരിച്ചത് ഇത് മൂലം റോഡിൻ്റെ നടുവിൽ ഒരു കട്ടിംഗ് വന്നിരിക്കുകയാണ് ഇത് ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നതിന് കാരണമായിട്ടുണ്ട്. പാച്ച് വർക്ക് ചെയ്ത കൊന്നക്കാട് ടൗണിൽ റോഡ് പൊളിഞ്ഞു വന്നതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ശരിയായ രീതിൽ റീടാറിംഗ് നടത്താമെന്ന് തിരുവനന്തപുരത്തു നിന്നും അധികൃതരുടെ ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞത്. മലയോരം ഫ്ലാഷ്
No comments