Breaking News

റോഡ് പണിയിലെ അപാകത പരിശോധിക്കണം കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


കൊന്നക്കാട് :വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡ് കുഴികൾ അടച്ചുകൊണ്ട് നടന്ന നിർമാണത്തിലെ അപാകത പരിഹരിക്കണം എന്ന് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.റോഡ് പണിയെ കുറിച്ച് ഇന്നലെ തന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇന്നലെ രാത്രി കൊന്നക്കാട് ടൗണിൽ നടത്തിയ ടാറിങ് കൈ കൊണ്ട് പൊളിച്ചെടുക്കാവുന്ന രീതിയിൽ ഉറപ്പില്ലാത്തത് നാട്ടുകാരിലും വ്യാപക പ്രതിഷേധത്തിന് ഇടയായി.ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു കൂട്ടായ്മ അംഗങ്ങൾ പി ഡബ്ലിയു എഞ്ചിനീയറേ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. കൂട്ടായ്മ അംഗവും കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗവുമായ ആയ എൻ ടി വിൻസെന്റ്, ഡാർലിൻ ജോർജ് കടവൻ, സജിത്ത് ദേവ്, മനു പന്തിരുവേലിൽ, സ്‌കറിയ തോമസ്,കൊന്നക്കാടെ ഐ എൻ ടി യു സി നേതാക്കൾ ആയ വിനു തോട്ടോൻ, ബാലകൃഷ്ണൻ പതിക്കാൽ, ബിജു, യുത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അമൽ പാറത്താൽ, ജോമോൻ പിണക്കാട്ട് പറമ്പിൽ, സുബിത് ചെമ്പക ശേരി, പ്രിൻസ് കാഞ്ഞമല എന്നിവർ സംസാരിച്ചു.

No comments