കൃഷിഭൂമി വിതരണം ചെയ്യാത്ത നടപടിയിൽ ഭൂരഹിത ആദിവാസികളുടെ പ്രതിഷേധം കള്ളാർ പഞ്ചായത്തിൽ 450 പേർ പാർട്ടി വിടുന്നു
ചുള്ളിക്കര: ഭൂരഹിത ആദിവാസി കുടുംബംഗങ്ങൾക്ക് ഒരേക്കർ കൃഷി ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചുള്ളിക്കര വ്യാപാര ഭവനിൽ ചേർന്ന ഗോത്ര ജനത ഭൂസമര സമിതിയുടെ യോഗത്തിൽ ജില്ല ഭരണകൂടത്തിന്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും ആദിവാസി വിരുദ്ധ വഞ്ചനാന്മതമായ നിലപാടിൽ ശക്തമായ പ്രതിഷേധം
പത്ത് വർഷത്തിലധികമായി കൃഷി ഭൂമിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ട് സർക്കാരിന്റെ എല്ലാ നടപടികളും പൂർത്തികരിച്ച് ഗുണഭോക്ത ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരഹിത ആദിവാസികൾക്ക് നാളിതു വരെയായിട്ടും ഭൂമി വിതരണം ചെയ്യാതെ കബളിപ്പിക്കുകയാണെന്ന് ആദിവാസി നേതാക്കൾ പറഞ്ഞു.
ഗോത്ര ജനതയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് മാസക്കാലമായി നടത്തിവരുന്ന സമരത്തിൽ ജില്ല കലക്ടർ. പട്ടിക വർഗ്ഗ വികസന ഓഫിസർ . എ.ഡി.എം .ആർ.ഡി ഒ എന്നിവർ അപേക്ഷകരോട് ഒരേക്കർ ഭൂമി കണ്ടെത്തി നൽകിയാൽ ഉടൻ തന്നെ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാമെന്നും സമരസമിതി നേതാക്കൾക്കും അപേക്ഷകർക്കും ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൻമേൽ 450 ഏക്കർ ഭൂമി അപേക്ഷകർ തന്നെ കണ്ടെത്തി ഭൂ ഉടമയുടെ സമ്മത പത്രവും അനുബദ്ധ രേഖകളും കലക്ടർക്കും പട്ടിക വർഗ്ഗ വികസന ഓഫീസർക്കും നൽകിയിട്ടും ഭരണകക്ഷിയിലെ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ മൂലം നടപടി വൈകിപ്പിച്ച് പദ്ധതി അട്ടിമറിക്കുകയാണെന്നും സമരസമിതി നേതാക്കളായ രാധാകൃഷ്ണൻ കൊന്നക്കാട്, കൃഷ്ണൻ പരപ്പച്ചാൽ എന്നിവർ ആരോപിച്ചു.
മാറി മാറി വരുന്ന സർക്കാരും ജില്ല ഭരണകൂടവും ആദിവാസികളുടെ ഭൂമി വിഷയത്തിൽ യാതൊരു നടപടിയും ചെയ്തിട്ടില്ല അപേക്ഷകർ ഒട്ടനവധി തവണ കലക്ടറെ കണ്ട് സംസാരിക്കുക ചെയ്തിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് സമര രംഗത്തിറങ്ങിയതെന്ന് അപേക്ഷകർ പറഞ്ഞു. ഭൂമി വിഷയത്തിൽ നിലവിലെ ഒരു രാഷ്ട്രീയ കക്ഷികളും ആദിവാസികൾക്ക് വേണ്ടി രംഗത്ത് വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയ പാർട്ടിക്കാർക്ക് ആദിവാസി പ്രേമം ഉണ്ടായിട്ടുള്ളു എന്നും വോട്ടു ചെയ്ത് അധികാരത്തിലെത്തിയാൽ പുറംക്കാലു കൊണ്ട് ചവിട്ടി ഞെരിക്കുകയാനെന്നും ആദിവാസികൾ പറയുന്നു.
ആദിവാസികളെ രാഷ്ട്രീയ ബാങ്ക് മാത്രമായി കാണുന്ന ഒരു രാഷ്ടിയത്തിലും ഇനി ഞങ്ങളിലെന്ന മുദ്രവാക്യമുയർത്തി ജയ് വിളികളുമായി നിലവിലെ രാഷ്ട്രീയം ഉപേക്ഷിക്കാൻ കൺവെൻഷനിൽ പങ്കെടുത്ത 450 ൽ അധികം ആളുകൾ ചുള്ളിക്കര വ്യാപാര ഭവനിൽ നിന്നും ചുള്ളിക്കര ടൗണിലേക്ക് രാഷ്ട്രീയ വിമുക്ത പ്രഖ്യാപന പ്രകടനം നടത്തി
യോഗം ഭൂസമര സമിതി ജില്ല കൺവിനാർ കെ.വി.രാധാകൃഷ്ണൻ കൊന്നക്കാട് ഉൽഘാടനം ചെയ്തു . ജില്ല ചെയർമാൻ കൃഷ്ണൻ പരപ്പച്ചാൽ അദ്ധ്യക്ഷത വഹിച്ചു. അജിത മാധവൻ,ഷീബ തേങ്കയം.,നാരായണൻ, ബാപ്പുങ്കയം,ദാമോധരൻ ബന്തടുക്ക,കൃഷ്ണൻ. വെള്ളാല, ബിന്ദു കൊന്നക്കാട് എന്നിവർ സംസാരിച്ചു.
No comments