ജെ.സി.ഐ കാഞ്ഞങ്ങാട് ഇസാഫ്ന്റെ സഹകരണത്തോടെ അമ്പലത്തറ ചുണ്ണംകുളത്ത് ജൈവ പച്ചക്കറിത്തോട്ടത്തിന് തുടക്കമിട്ടു
അമ്പലത്തറ: ജെ.സി.ഐ കാഞ്ഞങ്ങാട് ഇസാഫ്ന്റെ സഹകരണത്തോടെ ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ കൂടുതലായി ജൈവ കൃഷി രീതിയിലേക്ക് ഇറങ്ങേണ്ടുന്നതിന്റെ ആവശ്യകതെയെക്കുറിച്ചും അങ്ങനെയുള്ളവർക്ക് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂർണ്ണ സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.കൃഷിഭവന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച മഴമറയിലും പരിസരങ്ങളിലുമായാണ് വഴുതിന, മുളക്, തക്കാളി, പയർ, നരമ്പൻ എന്നിവ കൃഷി ചെയ്യുന്നത്. ചടങ്ങിൽ ഇസാഫ് പ്രതിനിധി സബിൻ, ജെസിഐ കാഞ്ഞങ്ങാട് പ്രസിഡന്റ് സുനിൽകുമാർ , രതീഷ് അമ്പലത്തറ, സത്യൻ.പി, ചാന്തേഷ്,മധുസൂധനൻ, ശ്രീജിത്ത്, കുഞ്ഞിരാമൻ, യശോദ, രേഷ്മ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു
No comments