ബളാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള പോലീസ് കേസ് : പ്രതിഷേധം ശക്തമാകുന്നു കോൺഗ്രസ് ബളാൽ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നാളെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ മാർച്ച്
വെള്ളരിക്കുണ്ട് : പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അംഗങ്ങളായ ടി. അബ്ദുൾ കാദർ. വിനു. കെ. ആർ. പരപ്പബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് എന്നിവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വെള്ളരിക്കുണ്ട് പോലീസ് നടപടിയിൽ പ്രധിഷേധം ശക്തമാകുന്നു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
ശനിയാഴ്ച രാവിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
മാർച്ച് രാവിലെ പത്തിന് ഡി സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്യുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ മാസം മുതൽ ബളാൽ പഞ്ചായത്തിൽ സെക്രട്ടറി യായി എത്തിയ മിഥുൻ കൈലാസ് ഭരണസ്തംഭനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ രാജു കട്ടക്കയം ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായത് എന്നും അല്ലാതെ സെക്രട്ടറി പറയും പോലെ രാജു കട്ടക്കയം അടക്കമുള്ള ജനപ്രധി നിധികൾ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയോ ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയയോ ചെയ്തിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
ഭരണ സ്വാധീനം ഉപയോഗിച്ച് സെക്രട്ടറിയെ വെച്ച് കോൺഗഗ്രസിന് മൃഗീയഭൂരിപക്ഷം ഉള്ള ബളാൽ പഞ്ചായത്തിൽ സി. പി. എം. രാഷ്ടീയം കളി ക്കാൻ ശ്രമിക്കുകയാണെന്നും അതിന് പോലീസ് കൂട്ട് നിൽക്കുക യാണെന്നും എന്ത് വില കൊടുത്തും അത് ചെറുക്കുമെന്നും ബളാൽ മണ്ഡലം കൊൺഗ്രെസ്സ് നേതാക്കൾ പറഞ്ഞു.
വെള്ളരിക്കുണ്ടിൽ നടന്ന പത്ര സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് എം പി ജോസഫ്.,ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, ജോമോൻ ജോസ്, സണ്ണി കള്ളിവയൽ, ആൻഡ്രൂസ് വി.ജെ, ബിബിൻ അറക്കൽ, ലിബിൻ ജേക്കബ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.
No comments