Breaking News

വെള്ളൂട ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണയും പൊങ്കാല ഉത്സവം നടന്നു പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്ന മുഹൂർത്തത്തിൽ തന്നെയാണ് ഇവിടെയും പൊങ്കാല ചടങ്ങുകൾ നടന്നത്


വെള്ളൂട: പതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് വെള്ളൂട ദേവി എന്നും, കോവിലന്റെ ദേഹവിയോഗത്താൽ പ്രതികാര ദുർഗയായ കണ്ണകി ദേവി മധുര ദഹനത്തിന് ശേഷം കോപ ശമനത്തിനായി കന്യാകുമാരിയിലൂടെ കേരളത്തിൽ പ്രവേശിച്ച് ആറ്റുകാലിൽ തങ്ങിയ ശേഷം കേരളത്തിലെ പതിമൂന്നു ശാക്തേയ ക്ഷേത്രങ്ങളും സന്ദർശിച്ചു വെള്ളൂട എന്ന ഈ പവിത്ര ഭൂമിയിൽ വിശ്രമിച്ച് തപസ്സനുഷ്ടിച്ച ശേഷം മംഗലാപുരത്തെ മംഗള ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ വഴി കൈലാസത്തിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം.

ഈ ഐതിഹ്യത്തിന്റെ പാശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും ചേരുന്ന ദിവസം പ്രസ്തുത മുഹൂർത്തത്തിൽ തന്നെ ഈ ക്ഷേത്രത്തിലും പൊങ്കാല മഹോത്സവം ആഘോഷിച്ചു വരുന്നു. വടക്കേ മലബാറിൽ ഈ കാരണം കൊണ്ട് തന്നെ ഈ ക്ഷേത്ത്രത്തിനു പ്രസിദ്ധിയാർജിക്കാനായിട്ടുണ്ട്. ഇവിടെ പൊങ്കാല സമർപ്പിച്ചാൽ ഉത്തരോരുത്തരം അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിച്ചു വരുന്നു. സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പൊങ്കാല അർപ്പിക്കാനുള്ള അവകാശം.


കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ വർഷം ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം നടന്നിരുന്നില്ല. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചുരുക്കം ഭക്ത ജനങ്ങളെ ഉൾക്കൊള്ളിച്ചാണ് പൊങ്കാല മഹോത്സവം നടത്തിയത്

ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരി പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക്

കാർമ്മികത്വം വഹിച്ചു.

No comments