കാസർകോട് ഉപ്പളയിൽ ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാസർകോട്: ഉപ്പള ഹിദായത്ത് നഗറില്‍ മിനി ട്രക്കും ബൈക്കും ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. തെങ്ങ് കയറ്റ തൊഴിലാളിയായ കര്‍ണ്ണാടക തുംഗൂര്‍ സ്വദേശി സെയ്ദ് ബാബുവാണ് മരിച്ചത്. ഉപ്പള മണിമുണ്ടയിലാണ് താമസം. ഗുരുതരപരിക്കേറ്റ കൂടെയുണ്ടായ ആളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു അപകടം.
No comments