Breaking News

അവഗണനയുടെ പര്യായമായി കൊന്നക്കാട് കെ എസ് ഇ ബി സബ് എഞ്ചിനീയർ ഓഫീസ് ; പ്രതിഷേധവുമായി കോൺഗ്രസ്‌


കൊന്നക്കാട് :വളരെ പ്രതീക്ഷയോടെ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പ്രവർത്തനം ആരംഭിച്ച കൊന്നക്കാട് കെ എസ് ഇ ബി സബ് എഞ്ചിനീയർ ഓഫീസ് അവഗണനയുടെ നേർ ചിത്രമായി. പുതിയ പോസ്റ്റിങ് നടത്താത്തതിനാൽ നിലവിൽ ഉള്ള ജീവനക്കാർക്കും ജോലി ഭാരമേറുകയാണ്. കോവിഡിന്റെ മറവിൽ നിർത്തി വെച്ച ഇലക്ട്രിസി ബില്ല് കളകഷൻ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇത് മൂലം അധികം ചാർജ് നൽകി കറന്റ്‌ ബിൽ അടക്കേണ്ട  സാഹചര്യമാണ് നിലനിൽക്കുന്നത്.സബ് എഞ്ചിനീയർ ഓഫീസ് എന്ന പേരുണ്ടെങ്കിലും എഞ്ചിനീയർ ഇല്ല എന്നതും പ്രവർത്തനങ്ങൾക്കും നാട്ടുകാരുടെ പ്രശനങ്ങൾ ബോധിപ്പിക്കുന്നതിനും തടസ്സമാകുന്നുണ്ട്.മലയോരത്തോടും കർഷകരോടുമുള്ള സർക്കാരിന്റെ അവഗണന പ്രതിഷേധർഹമാണെന്ന് കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റും ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റുമായ രാജു കട്ടക്കയം പറഞ്ഞു. കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റികളായ കസബ യൂണിറ്റ്, ചൈത്രവാഹിനി യൂണിറ്റ്, കെ കെ നഗർ യൂണിറ്റുകളും കെ എസ് ഇ ബി യുടെ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ,കോൺഗ്രസ്‌ ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോക്കനാട്ട്,ഡാർലിൻ ജോർജ് കടവൻ,സേവാദൾ സംസ്ഥാന സെക്രട്ടറി സ്കറിയ കാഞമല,കെ കെ നഗർ കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ പ്രദീപ്, രതീഷ് ഒന്നാമൻ, കസബ യൂണിറ്റ് പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യൻ,സുബിത് ചെമ്പകശേരി, സീത ലക്ഷ്മി, രമ്യ രതീഷ് എന്നിവർ സംസാരിച്ചു.

No comments