Breaking News

റോഡ് നന്നായപ്പോൾ വാഹനങ്ങൾ ചീറിപ്പായുന്നു മലയോര ഹൈവേയിൽ അപകടങ്ങൾ പതിവാകുന്നു



വള്ളിക്കടവ് :റോഡ് സൂപ്പറായപ്പോൾ സന്തോഷിക്കുന്നതോടൊപ്പം അപകടം വർധിച്ചതിന്റെ ആശങ്കയിലാണ് മലയോരം. വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് പ്രധാന കാരണം. കൂടുതലും ബൈക്ക് യാത്രക്കാരാണ് അപകടത്തിൽ പെടുന്നതെന്നതും ആശങ്കയിലാക്കുന്നു. യുവാക്കൾ ബൈക്ക് അമിത വേഗത്തിൽ ഓടിക്കുന്നത് പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മലയോര ഹൈവേയിൽ പറമ്പ റോഡ് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റിരുന്നു.രണ്ട് മാസം മുൻപ് വള്ളിക്കടവിലും ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കെറ്റിരുന്നു. സൂചന ബോർഡുകളും, ഡിവൈഡറുകളും സ്ഥാപിച്ചാൽ അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്ന് നാട്ടുകാരും ഡ്രൈവർമാരും അഭിപ്രായപ്പെടുന്നു.

No comments