മലയോരത്തെ പ്രസിദ്ധമായ കമ്മാടം മഖാം ഉറൂസ് മാർച്ച് 4ന് ആരംഭിക്കും
പരപ്പ : മലയോര മേഖലയിലെ പുരാതന സിയാറത്ത് കേന്ദ്രമായ കമ്മാടം മഖാം ഉറൂസ് മാർച്ച് 4,5,6,7 തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടും 4ന്ജുമുഅ നിസ്കാരാനന്തരം കെ പി. അബ്ദുൽ റഹിമാൻ ഹാജി പതാക ഉയർത്തും ശേഷം നേരോത്ത് പേരട്ടൂർ കൂലോം ക്ഷേത്ര സ്ഥാനീകരുടെ മഖാം സന്ദർശനം തുടർന്ന് നടക്കുന്ന സൗഹാർദ്ദ സമ്മേളനത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാ അത് ഭാരവാഹികളായ കുഞ്ഞഹമ്മദ് പലക്കി, സുറൂർ മൊയ്തു ഹാജി,ബഷീർ ആറങ്ങാടി,മുബാറക് ഹസൈനാർ ഹാജി,അബ്ദുൽ റഹ്മാൻ പാണത്തൂർ തുടങ്ങിയവരും ക്ഷേത്ര പ്രതിനിധികളും സംബന്ധിക്കും തുടർന്നുള്ള ദിവസങ്ങളിൽ ശാക്കിർ ദാരിമി വളക്കൈ,അബ്ദു റസാഖ് അബ്രാരി പത്തനംതിട്ട,ആഷിക് ദാരിമി ആലപ്പുഴ ,അസ്കർ ദാരിമി തുടങ്ങിയ വാഗ്മികൾ പ്രഭാഷണം നടത്തും. ഞായറാഴ്ച രാത്രി നടക്കുന്ന കൂട്ടുപ്രാർത്ഥനക്ക് ഉസ്താദ് ശെയ്ഖുന കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക് നേതൃത്വം നൽകും തിങ്കളാഴ്ച 4മണിക്ക് അന്നദാനത്തോടെ സമാപിക്കും
No comments