കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കള്ളാർ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു
രാജപുരം: ദുരിതമനുഭവിക്കുന്നവർക്കും കിടപ്പ് രോഗികൾക്കും കൈത്താങ്ങാവാൻ സിപിഐ എം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കള്ളാർ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ കിടപ്പ് രോഗികളെയും കണ്ടെത്തി അവർക്കാവശ്യമായി മുഴുവൻ സൗകര്യങ്ങളും, രോഗികൾക്ക് ആവശ്യമായ വീൽചെയർ, ആംബുലൻസ് സൗകര്യങ്ങളും, നഴ്സുമാരുടെ സേവനങ്ങൾ എന്നിവ ഏർപ്പെടുത്തും.സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്റെ അധ്യക്ഷനായി. കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജില്ലാ സെക്രട്ടറി പി പി സുകുമാരൻ, എ കെ രാജേന്ദ്രൻ, കെ അർജൂനൻ എന്നിവർ സംസാരിച്ചു.പി ദാമോദരൻ സ്വഗതവും പറഞു. ഭാരവാഹികൾ: പ്രദീപ്കുമാർ കള്ളാർ (പ്രസിഡൻ്റ്) ലത ശ്രിധരൻ (വൈസ് പ്രസിഡൻ്റ്), റിജോഷ് പൂടംകല്ല് (സെക്രട്ടറി), വിനോദ് കുത്രയിൽ (ജോയിൻ്റ് സെക്രട്ടറി) അബ്രാഹം മുളവനാൽ ( ട്രഷറർ).
No comments