കാഞ്ഞങ്ങാട് –പാണത്തൂർ സംസ്ഥാന പാത നവീകരണം സർവേ തീരുന്നു; നിർമാണം അടുത്തമാസം തുടങ്ങും
രാജപുരം : കാഞ്ഞങ്ങാട്–- പാണത്തൂർ സംസ്ഥാന പാത വികസനം മാർച്ച് പകുതിയോടെ ആരംഭിക്കും. സംസ്ഥാന പാതയിലെ പൂടംങ്കല്ല് മുതൽ പാണത്തൂർ വരെ കിഫ്ബിയിൽ 59.94 കോടിയുടെ വികസനമാണ് നടക്കുന്നത്. കുദ്രോളി ബിൽഡേഴ്‌സ് കമ്പനിക്കാണ് കരാർ.
പ്രവൃത്തിക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്‌ച ആരംഭിച്ച സർവെ അവസാനഘട്ടത്തിലാണ്. പൂടംങ്കല്ല് മുതൽ പാണത്തൂർ ചെറംകടവ് വരെ 18 കിലോമീറ്റർ റോഡ് മെക്കാഡം ടാർ ചെയ്യുന്നതിനായി 13 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കും. ഏഴരമീറ്ററാണ് ടാറിങ്. ആവശ്യമായ സ്ഥലത്ത് കൾവർട്ടും ടൗൺ വികസനവും നടക്കും. രാജപുരം, മാലക്കല്ല് ടൗണുകൾ രണ്ടുവരി പാതയായി വികസിപ്പിക്കും. മറ്റ് ടൗണുകളിൽ 19.5 മീറ്റർ വീതിയിലും വികസനമുണ്ടാകും.
No comments