Breaking News

അന്തരിച്ച കെ.മോഹനൻ മാസ്റ്ററുടെ സ്മരണകൾക്ക് മുമ്പിൽ പ്രണാമം: പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം നടത്തി


പരപ്പ: പരപ്പയുടെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ കെ. മോഹനൻ മാസ്റ്ററുടെ സ്മരണകൾക്ക് മുമ്പിൽ പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികളർപ്പിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിജോ പി.ജോസഫ് അധ്യക്ഷനായ യോഗം ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. സമാന്തര വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്ത് കാസർകോട് ജില്ലയിൽതന്നെ അറിയപ്പെട്ടിരുന്ന അധ്യാപകനായിരുന്നു കെ. മോഹനൻ മാസ്റ്റർ എന്ന്  അദ്ദേഹം അനുസ്മരിച്ചു. പ്രഭാകരൻ കരിച്ചേരി മോഹനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.തന്റെ പ്രവർത്തനമേഖലകളിലെല്ലാം നിശബ്ദമായി, എന്നാൽ പൂർണമായ ആത്മാർത്ഥതയോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു മോഹനൻ മാസ്റ്റർ എന്ന് അദ്ദേഹം സ്മരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ-കരിന്തളം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഉമേശൻ വേളൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ,മണ്ഡലം സെക്രട്ടറിമാരായ സി.വി. ബാലകൃഷ്ണൻ,ഭാസ്കരൻ പട്ളം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മനോഹരൻ മാസ്റ്റർ സ്വാഗതവും കണ്ണൻ പട്ളം നന്ദിയും രേഖപ്പെടുത്തി. യോഗശേഷം ഡിസിസി പ്രസിഡന്റ്‌ മോഹനൻ മാസ്റ്ററുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

No comments