Breaking News

എൽ.ഐ സി സ്വകാര്യവൽക്കരണത്തിനെതിരെ അധ്യാപക സർവ്വീസ് സംഘടന സമരസമിതി കാഞ്ഞങ്ങാട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: രാജ്യത്തെ 32 ലക്ഷം കോടി അസ്തിയുള്ളതും 40 കോടി പോളിസി ഉടമകൾ ഉള്ളതുമായ ലൈഫ് ഇൻഷൂറൻസ് സ്വകാര്യ വത്ക്കക്കരണത്തിനെതിരെ അധ്യാപക സർവ്വീസ് സംഘടന സമരസമിതി  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പത്മനാഭൻ സമരം ഉദഘാട നം ചെയ്തു.ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ പ്രീത അധ്യക്ഷത വഹിച്ചു. കെ ജി ഒ എഫ് നേതാവ് ഷിജോ കെ,

എ കെ എസ് ടി യു ജില്ലാ പ്രസിഡൻറ് വിനയൻ കല്ലത്ത്, ജോയിൻ്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖല സെക്രട്ടറി കെ സുനിൽ, നീലേശ്വരം മേഖലാ സെക്രട്ടറി എ.വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.സമരസമിതി നേതാക്കളായ വിനോജ്, രാജേഷ് ഓൾ നടിയൻ, സജയൻ എ, പ്രദീപ്, രതീഷ് കല്യോട്ട്, പ്രതീഷ് ഒ എന്നിവർ സംസാരിച്ചു. രാജീവൻ എം ടി നന്ദി പറഞ്ഞു.

No comments