മുസ്ലീംലീഗ് നടത്തുന്ന വഖഫ് സംരക്ഷണ പ്രക്ഷോപങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മറ്റി കുന്നുംകൈയിൽ സമരസംഗമം നടത്തി
കുന്നുംകൈ: മുസ്ലീംലീഗ് നടത്തുന്ന വഖഫ് സംരക്ഷണ പ്രക്ഷോപങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി കുന്നും കൈ ടൗണിൽ സമര സംഗമം നടത്തി. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്തു. എ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എ. ദുൽ കിഫിലി, എൻ.പി അബ്ദുൾ റഹ്മാൻ, പി.പി.സി ഷുഹൈൽ, ത്വൽഹത്ത് പെരുമ്പട്ട, പി.ഉസ്മാൻ, എ.നസീർ ,സിദ്ധീഖ് പെരുമ്പട്ട, കെ.പി.അബ്ദുള്ള എന്നിവർ സംസാരിച്ചു.
No comments