Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ സമുച്ചയത്തിൽ സ്ത്രീ സൗഹൃദ ടോയ്ലറ്റ് സ്ഥാപിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു


പരപ്പ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ സമൂച്ചയത്തിൽ  സ്ത്രീ സൗഹൃദ ടോയ്ലറ്റ് സ്ഥാപിച്ചു.

നാപ്കിൻ വെന്റിംഗ് മിഷ്യനും  ഇൻസിനറേറ്റർ  ഉൾപ്പെടെ യുള്ള സംവിധാനങ്ങൾ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക്‌ പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന സ്ത്രീകൾക്കും വനിതാ ജീവനക്കാർക്കും, വനിതാ ജനപ്രതിനിധികൾക്കും എല്ലാം ഈ സംവിധാനം വളരെയധികം പ്രയോജനപ്പെടുമെന്ന്  പദ്ധതി ഉത്ഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അന്നമ്മ മാത്യു അദ്യക്ഷത വഹിച്ച യോഗത്തിൽ സുമ ഡിഎൽ,ശ്രീകല.വി. എന്നിവർ സംസാരിച്ചു.

No comments