പാണത്തൂർ പരിയാരം ലോറി അപകടം; മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ പനത്തടി ഗ്രാമ പഞ്ചായത്തിൽ സമാഹരിച്ച ധനസഹായം ഫെബ്രുവരി 14ന് കൈമാറും
പാണത്തൂര്‍ : പരിയാരത്ത് ഉണ്ടായ ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ പനത്തടി ഗ്രാമ പഞ്ചായത്തില്‍ സമാഹരിച്ച ധനസഹായം ഫെബ്രുവരി 14 (തിങ്കള്‍)ന് കൈമാറും. രാജ് മോഹന്‍ ഉണ്ണിത്താന് എം പി, ഇ.ചന്ദ്രശേഖരന് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മത സാമുദായിക മേഖലകളിലെ വ്യാപാരികള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റി 30 ലക്ഷം രൂപയോളം സമാഹരിച്ചു. 14ന് രാവിലെ 11ന് പനത്തടി ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന് എംപി, ഇ.ചന്ദ്രശേഖരന് എംഎല്‍എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ 23 നാണ് പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍പ്പെട്ട് നാലു പേര് മരിക്കുന്നത്. കുണ്ടു പള്ളിയിലെ നാരായണന്, മോഹനന്, എങ്കപ്പു, ബാബു എന്നിവരാണ് മരിച്ചത്. തീര്‍ത്തും നിര്‍ധനരായ ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായമായാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ചെയര്‍മാനായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയത്.
No comments