വരക്കാട് വി.കെ സ്മാരക ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ഹരിതഗ്രാമം പദ്ധതി ശ്രദ്ധേയം ഏച്ചിപ്പൊയിൽ ഒരുക്കിയ അയ്യങ്കാളി ട്രൈബൽ വായനശാല& ഗ്രന്ഥാലയം പ്രവർത്തനം തുടങ്ങി
ഭീമനടി: വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിൽ കമ്മ്യൂണിറ്റി സെന്ററിൽ അയ്യങ്കാളി ട്രൈബൽ വായനശാല & ഗ്രന്ഥാലയം പ്രവർത്തനമാരംഭിച്ചു. എം.രാജഗോപാലൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനൻ അധ്യക്ഷനായി. എം.എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകം ബോക്ക് പഞ്ചായത്ത് അംഗം എ.വി രാജേഷ് ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.വി ലിനി റിപ്പോർട്ട് അവതരിപ്പിച്ചു താലൂക്ക് ലൈബററി കൗൺസിൽ സെക്രട്ടറി എ.ആർ സോമൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ മോളിക്കുട്ടി പോൾ , ബിന്ദു മുരളീധരൻ താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യൻ.എൻ എസ് എസ് ജില്ലാ കൺവീനർ വി. ഹരിദാസ് , മദർ പി.ടി എ പ്രസിഡണ്ട് കെ.എ ലക്ഷ്മി, പ്രധാനാധ്യാപിക പി.കെ നിഷ. കവിത എംഎം , ക്രിസ്റ്റി ബാബു, അനിറ്റ് എലിസബത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റെമി മോൾ ജോസഫ് സ്വാഗതവും വായനശാല പ്രസിഡണ്ട് എ.വി രാജേഷ് നന്ദിയും പറഞ്ഞു.
No comments