Breaking News

എസ് വൈ എസ് പരപ്പ കൗൺസിൽ ഇന്ന്


പരപ്പ : സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് പരപ്പ സർക്കിൾ കൗൺസിൽ  പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് 4 ന് ക്ലായിക്കോട് സുന്നി സെന്ററിൽ നടക്കും  ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ സോൺ ജനറൽ സെക്രട്ടറി ശിഹാബ് ടി.കെ. , നോൺ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ദീൻ അഹ്സനി , പരപ്പ റെയ്ഞ്ച് വെൽഫയർ സെക്രട്ടറി മുഹമ്മദ് റാശിദ് ഹിമമി സഖാഫി , എന്നിവർ ക്ലാസ്സുകൾ ക്ക് നേതൃത്വം നൽക്കും 

    കേരള മുസ്‌ലിം ജമാ അത്ത് പരപ്പ സർക്കിൾ ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് കുഞ്ഞി കമ്മാടം സംഗമം ഉദ്ഘാടനം നിർവഹിക്കും ജനറൽ സെക്രട്ടറി അബ്ദുല്ല മൗലവി പൊതു റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി   ഹാരിസ് സഅദി  സാമ്പത്തിക റിപ്പോർട്ടും , സാന്ത്വനം സെക്രട്ടറി സിദ്ധീഖ് അശ്റഫി  സാന്ത്വന റിപ്പോർട്ടും   വിവിധ യൂണിറ്റ് നിരീക്ഷക്കരായ  അബ്ദുൽ ഹമീദ് സഖാഫി , അബ്ദുറഹ്മാൻ നൂറാനി , അബ്ദുൽ ജലീൽ കമ്മാടം . ഹാരിസ് സഅദി സിദ്ധീഖ് അശ്റഫി , യൂനുസ് എ ടി  എന്നിവർ നിരീക്ഷണ രേഖയും അവതരിപ്പിക്കും.

സർക്കിൾ നിരീക്ഷകൻ പ്രൊഫ : ഇസ്മാഈൽ മാസ്റ്റർ നീലേശ്വരം കൗൺസിൽ നിയന്ത്രിക്കും   

വിവിധ യൂണിറ്റുകളിൽ നിന്നും സിയാറത്തോടു കൂടി  പ്രതിനിധികൾ ക്യാമ്പ് ഹാളിൽ എത്തുകയും യൂണിറ്റുകൾക്ക് പ്രതേകം ഒരുക്കിയ പതാക മരത്തിൽ യൂണിറ്റ് പ്രതിനിധി പതാക ഉയർത്തുകയും ചെയ്യും. 

      എസ്. ജെ എം പരപ്പ റെയ്ഞ്ച് ഫിനാൻസ് സെക്രട്ടറി കുഞ്ഞിലി മൗലവി എസ് എം എ പരപ്പ റീജനൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പരപ്പ , കേരള മുസ്‌ലിം ജമാഅത്ത് ക്ലായിക്കോട് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് , ബദരിയ്യ ജുമാ മസ്ജിദ് ക്ലായിക്കോട് പ്രസിഡന്റ് അബ്ദു റഊഫ് മൗലവി എന്നിവർ സംബന്ധിക്കും ജനറൽ സെക്രട്ടറി സ്വാഗതവും  സാന്ത്വന സെക്രട്ടറി നന്ദിയും പറയും

No comments