Breaking News

കോടോംബേളൂരുകാരെ ക്ലോറിൻ കുടിപ്പിച്ച് വാട്ടർ അതോറിറ്റി അമിതമായി ക്ലോറിൻ കലർത്തുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു


അട്ടേങ്ങാനം: വേനൽക്കാലം രൂക്ഷമായതോടെ അമിതമായ രീതിയിൽ കുടിവെള്ളത്തിൽ ക്ലോറിൻ കലർത്തി വിടുകയാണ് വാട്ടർ അതോറിറ്റി .പല സ്ഥലങ്ങളിലും പാലു പോലുള്ള വെള്ളമാണ് ലഭിക്കുന്നത്.കോടോം ബേളൂർ പഞ്ചായത്തിലെ കോടോത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ പ്ലാൻ്റിൽ നിന്നാണ് ഈ സ്ഥലങ്ങളിലൊക്കെയും കുടിവെള്ളമെത്തുന്നത്. കൃത്യമായ അളവില്ലാതെയാണ് പലപ്പോഴും വെള്ളത്തിൽ ക്ലോറിൻ കലർത്തുന്നത്. വെള്ളത്തിലെ ക്ലോറിൻ്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താനുള്ള ആധുനിക സംവിധാനങ്ങളുമില്ല. പഞ്ചായത്തിലെ നിരവധി അംഗണവാടികളിലെ കുട്ടികളും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ക്ലോറിൻ്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

No comments