Breaking News

അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം സംഘടിപ്പിച്ച് പരപ്പ വനിതാ സഹകരണ സംഘം

പരപ്പ: പരപ്പ വനിതാ സഹകരണ സംഘം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം സംഘടിപ്പിച്ചു.വനിത സഹകരണ സംഘം പ്രസിഡണ്ട് ആലീസ് കുര്യൻ അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി സെക്രട്ടറി ഗീതാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവർത്തനമാണ് പരപ്പ വനിതാ സഹകരണ സംഘം നടത്തുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. മുൻ ഭരണസമിതി അംഗങ്ങളായ ശാരദ എ.വി,സബിത എ.,ഖദീജ കെ,ഉഷ പട്ളം,പ്രിയ കെ.എന്നിവരെ ആദരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് സി.ഒ.സജി,മണ്ഡലം സെക്രട്ടറി സി.വി.ബാലകൃഷ്ണൻ, പഞ്ചായത്തംഗം കെ.പി. ചിത്രലേഖ,നസീമ എൽ.കെ. സുജിത പി, പ്രീത ഭാവനൻ എന്നിവർ പ്രസംഗിച്ചു

No comments