Breaking News

'പരപ്പ പ്രതിഭാനഗർ ആലടിത്തട്ട് അരിങ്കല്ല് വഴി താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം': പ്ലാച്ചിക്കല്ല് ജനശക്തി സ്വാശ്രയസംഘം വാർഷിക യോഗം സമാപിച്ചു


പരപ്പ: പരപ്പ പ്രതിഭാനഗർ ആലടിത്തട്ട് അരിങ്കല്ല് വഴി താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് പ്ലാച്ചിക്കല്ല് ജനശക്തി സ്വാശ്രയ സംഘത്തിൻ്റെ വാർഷിക യോഗം ആവശ്യപ്പെട്ടു. കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു പി.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു പരപ്പ ആയുർവേദാശുപത്രയിൽ കിടത്തി ചികിൽസ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി പി.രാജൻ പ്രസിഡണ്ട്  പി.സുരേന്ദ്രൻ സെക്രട്ടറി മനോജ് കുമാർ വൈസ് പ്രസിഡണ്ട് ധനേഷ് ജോ: സെക്രട്ടറി സുനിൽ കുമാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

No comments