Breaking News

മലയോരത്തെ ഈ റോഡുകൾ മസാലദോശപോലെ മടക്കിയെടുക്കാം പറമ്പ-ഒറ്റകവുങ്ങ്, കാറ്റാംകവല റോഡ് ടാറിംഗിൽ വൻ അപാകത


മാലോം: പറമ്പ-ഒറ്റക്കവുങ്ങ് റോഡിൻ്റെ അറ്റകുറ്റപണിയിലെ അപാകതക്ക് പിന്നാലെ കാറ്റാംകവല റോഡ് ടാറിംഗും പൊളിഞ്ഞ് വന്നു. ടാറിംഗിലെ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പറമ്പ- ഒറ്റക്കവുങ്ങ് റോഡിലെ കുഴികളൾ അടച്ച് ഒരു കിലോമീറ്റർ ടാർ ചെയ്യാനായി ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാൽ തട്ടിക്കൂട്ട് ടാറിംഗ് നടത്തി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായിരുന്നു കരാറുകാരൻ്റെ  ശ്രമം. ടാറിംഗിലെ അപാകത വെളിവാക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവച്ചതോടെയാണ് വൻ അഴിമതി പുറത്തു വന്നത്. കാറ്റാംകവല റോഡും സമാന രീതിയിലാണ്. അശാസ്ത്രീയ രീതിയിൽ ചെയ്ത ടാറിംഗ് മുഴുവൻ പൊളിച്ച് മാറ്റി വീണ്ടും ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

No comments