Breaking News

അക്ഷര മുറ്റത്തേക്ക് ആദ്യമായി കുരുന്നുകൾ പ്രീ പ്രൈമറി പ്രവേശനോത്സവം വർണ്ണാഭമായി


ഒടയഞ്ചാൽ: നീണ്ട ഇടവേളകൾക്കു ശേഷം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്. ആദ്യമായി പനങ്ങാട് സരസ്വതി  എ. എൽ പി സ്കൂളിൽ എത്തിയ പ്രിപ്രൈമറി കുട്ടികൾക്ക് പ്രധാന അധ്യാപിക പ്രീത ടീച്ചർ മധുരം നൽകി സ്വീകരിച്ചു. വീട്ടിലിരുന്ന് മടുത്ത കുട്ടികൾക്ക് സ്കൂളും കൂട്ടുകാരും ആവേശവും ആഹ്ലാദവും പകർന്നു. സ്കൂൾ തുറന്ന ആദ്യ ദിനത്തിൽ പ്രീ പ്രൈമറി സ്കൂൾ പ്രവേശനോത്സവത്തിൽ  ഡോ.അംബേദ്കർ  ജി എച്ച് എസ് എസ് കോടോത്ത് സ്കൂളിലെ കുട്ടികളും ബലൂണുകളുമായി അണിനിരന്നു.

No comments