Breaking News

ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കുണ്ടംകുഴിയെ കണ്ണീരിലാഴ്ത്തി മരിച്ചത് നെടുമ്പയലിലെ അനഘ


കുണ്ടംകുഴി :ബുധനാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം കുണ്ടംകുഴി പ്രദേശത്തെ കണ്ണീരിലാഴ്ത്തി .കുണിയയിലെ ബിരുദ വിദ്യാര്‍ഥിനി സി അനഘ (18 )ആണ് ബുധനാഴ്ച സന്ധ്യയ്ക്ക് 

വീടിന് 300 മീറ്റര്‍ അകലെയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ ചാടി മരിച്ചത് .കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരനായ മോഹനന്‍ - ശോഭ എന്നിവരുടെ മകളാണ്. കുണിയ ഗവണ്‍മെന്റ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ് അനഘ. ഏക സഹോദരി ശിഖ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് .ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ ഉണ്ടായ നിസ്സാര പ്രശ്‌നത്തെത്തുടര്‍ന്ന് അനഘയെ കാണാതാവുകയായിരുന്നു. എട്ടു മണിയോടുകൂടി വീടിന് സമീപമുള്ള കിണറില്‍ അനഘയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു .മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബേഡകം പോലീസ് സംഭവത്തില്‍ കേസെടുത്തു

No comments