Breaking News

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ, ഞായറാഴ്ച നിയന്ത്രണം പിൻവലിക്കും. 28 മുതൽ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ വൈകിട്ട് വരെ 1 മുതൽ 9 വരെ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെയാക്കും



കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ ജില്ലകള്‍ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരും. 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വൈകിട്ട് വരെയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.



ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ തുടങ്ങുന്നതിന് അധിക മാര്‍ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.




പരീക്ഷക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകള്‍ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്താത്തതിനേയും വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതര പിശകായി കാണുമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതല്‍ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14 ാം തിയതി മുതലാണ് തുടങ്ങുക.

No comments