Breaking News

കുന്നുംകൈ പുഴയിൽ അഴുകിയ മത്സ്യം തള്ളി ദുർഗന്ധം സഹിച്ച് നാട്ടുകാരും വ്യാപാരികളും


കുന്നുംകൈ: കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യം തള്ളി. ഇന്ന് രാവിലെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽ നിന്ന് പുഴയിലേക്ക് അഴുകിയ മത്തി നിക്ഷേപിച്ചതായി കണ്ടത്. ഇത് കാരണം വഴിയാത്രക്കാർക്കും പരിസരവാസികൾക്കും  മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയിലാണ്. പ്ലാസ്റ്റിക് കവറിലാക്കി മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പാലായി ഷട്ടർ കം ബ്രിഡ്ജ് അടച്ചതിനാൽ ഒഴുക്കില്ലാതെ വെള്ളം കെട്ടി നിൽക്കുന്നതിനാൽ മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ട് ഇവിടെ വെളളം മലിനമായിരിക്കുകയാണ്. നാട്ടുകാർ ഉടൻ തന്നെ പഞ്ചായത്തിനെ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. ഹെഡ് ക്ലർക്ക് കെ.വി. സഹജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നും കൈ യൂണിറ്റ് പ്രസിഡന്റ് എ. ദുൽ കിഫിലി, പി.കെ. ബഷീർ എന്നിവർ സ്ഥലം സന്ദർശിച്ചു




No comments