Breaking News

ട്രെയിനിൽ കയറവേ തലയടിച്ച് വീണ ചെറുവത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


ചെറുവത്തൂര്‍: ഉപരിപഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിദ്യാര്‍ത്ഥി തീവണ്ടിയില്‍ കയറുന്നതിനിടെ താഴേക്ക് വീണ് പ്ലാറ്റ്‌ഫോമില്‍ തലയിടിച്ചു മരിച്ചു. ചെറുവത്തൂര്‍ പിലിക്കോട് കണ്ണങ്കൈയിലെ ജില്ലാ ആശുപത്രി ജീവനക്കാരന്‍ കെ.വി.രവി - ദിനേശ് ബീഡി തൊഴിലാളി കെ ഗീത ദമ്പതികളുടെ മകന്‍ കെ. വിപിനാ (24) ണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂര്‍ പോത്തന്നൂര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു അപകടം.

പോത്തന്നൂര്‍ ജംഗഷനില്‍ വെച്ച് ധ്യതിയില്‍ തീവണ്ടിയില്‍ കയറുന്നതിനിടെ ഓടി തുടങ്ങിയ വണ്ടിയില്‍ നിന്നും തെറിച്ചു പ്ലാറ്റ്‌ഫോമില്‍ വീണാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പോ ലീസിന് മൊഴി നല്‍കിയിരുന്നു. ഏക സഹോദരി ശ്രുതി. മൃത ദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കോ യമ്പത്തൂരിലേക്ക് പുറപ്പെട്ടു.


No comments