Breaking News

വെള്ളരിക്കുണ്ട് മങ്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മങ്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. രാജപുരം ഭാഗത്തേക്ക് പോകുന്ന ബൈക്കും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കുട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ റോഡിൽ  നിന്നും തെറിച്ച് പുറത്തേക്ക് വീണു. സ്ഥിരമായി വാഹനഅപകടം നടക്കുന്ന പ്രദേശമാണിത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.






No comments