Breaking News

രണ്ട് തവണ കൈക്കൂലി വാങ്ങി; മൂന്നാം തവണ വിജിലൻസ് പിടിയിൽ


ഒരേ കരാറുകാരനോട് മൂന്നാം തവണ കൈക്കൂലി വാങ്ങവെ ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ പിടിയില്‍. കോഴിക്കോട് സരോവരം സബ് ഡിവിഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പിടി സുനില്‍കുമാറാണ് വിജിലന്‍സ് പിടിയിലായത്. ഡെപ്പോസിറ്റ് തുക തിരികെ നല്‍കാനായി കരാറുകാരനില്‍ നിന്നും 10,000 രൂപ വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്. നേരത്തെ രണ്ട് തവണ ഇതേ കരാറുകാരനില്‍ നിന്നും ഇയാള്‍ കൈക്കൂലി കൈപ്പറ്റിയിരുന്നു. ഒക്ടോബറില്‍ തന്നെ കരാറുകാരനുമായുള്ള എഗ്രിമെന്റ് കഴിഞ്ഞിരുന്നു. അന്ന് മുതല്‍ രണ്ട് തവണ സുനില്‍ കുമാര്‍ കരാറുകാരനോട് കൈക്കൂലി വാങ്ങി. മൂന്നാം തവണയും ആവശ്യപ്പെട്ടപ്പോള്‍ കരാറുകാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

No comments