Breaking News

നട്ടുച്ചയ്ക്ക് കൂട്ടം തെറ്റിയെത്തിയ കാട്ടുപന്നി പരപ്പ ടൗണിൽ പരിഭ്രാന്തി പരത്തി


പരപ്പ: പരപ്പ ടൗണിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങിയത് ഏറെ നേരം ആശങ്കയിലാഴ്ത്തി. പരപ്പ ക്ലായിക്കോട് ഭാഗത്തു നിന്നും കൂട്ടം തെറ്റി എത്തിയ പന്നി പരപ്പ ടൗണിലെത്തിയപ്പോൾ വാഹനങ്ങളെ കണ്ട് ഭയന്ന് നടുറോഡിലൂടെ ഓടുകയായിരുന്നു. പരക്കം പായുന്നതിനിടയിൽ ക്ലായിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ പന്നി ചെന്നിടിച്ചു.

പരപ്പയിലെ തുറവക്കൽ ബെന്നിയുടെ ഓട്ടോറിക്ഷയിലാണ് പന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചു. 7000 രൂപയുടെ അറ്റകുറ്റപണി വേണ്ടിവരുമെന്ന് ഡ്രൈവർ പറഞ്ഞു. കേടായ ഓട്ടോറിക്ഷ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനായി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ഓട്ടോറിക്ഷയിൽ ചെന്നിടിച്ച പന്നിക്കും പരിക്കുപറ്റിയിരുന്നു, തുടർന്ന് പ്രാണരക്ഷാർത്ഥം ഓടി രക്ഷപെടുകയായിരുന്നു

No comments