Breaking News

'പാവങ്ങൾക്കൊപ്പം പത്രോസ് ' ജീവകാരുണ്യ പ്രവർത്തനത്തിൽ നാടിന് മാതൃകയായി ഭീമനടിയിലെ ഈ ഓട്ടോഡ്രൈവർ


ഭീമനടി: ജീവകാരുണ്യ മേഖലയിൽ വേറിട്ട പ്രവർത്തനവുമായി  ഭീമനടിയിലെ ഓട്ടോ ഡ്രൈവർ പത്രോസ്. ഭീമനടി സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ ബെന്നിയുടെ ഭാര്യയുടെ അർബുദ രോഗ ചികിസയ്ക്ക് പണം കണ്ടെത്താൻ തൻ്റെ ഓട്ടോയിൽ കാരുണ്യ യാത്ര നടത്തി പത്രോസ് സമാഹരിച്ചത് 53000 (അമ്പത്തിമൂവായിരം) രൂപയാണ്.അതോടൊപ്പം പത്രോസിൻ്റെ പാത പിന്തുടർന്ന് ഈ കാരുണ്യ യാത്രയുമായി സഹകരിക്കാൻ നിരവധി സുമനസ്സുകൾ രംഗത്ത് വന്നു. പത്രോസിൻ്റ എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ സ്വരൂപിച്ച 21000 രൂപ ഉൾപ്പടെയാണ് കൈമാറിയത്. ഭീമനടി നന്മ പാലിയേറ്റീവ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് വെസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മയിൽ തുക കൈമാറി , പഞ്ചായത്തംഗവും ഓർമ്മദളം പ്രസിഡൻ്റുമായ സി.പി.സുരേശൻ അധ്യക്ഷം വഹിച്ചു. ബേബി തയ്യിൽ ,മനു കയ്യാലത്ത് പ്രസംഗിച്ചു.സാന്ത്വന പരിചരണം നടത്തുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്കും സഹായം നൽകി. മുൻപും പത്രോസ് ഒറ്റയ്ക്ക് കാരുണ്യ യാത്ര നടത്തി രോഗികളെ സഹായിച്ചിട്ടുണ്ട്.

No comments