കളഞ്ഞുകിട്ടിയ സ്വർണ്ണം സ്ക്കൂളിൽ ഏൽപ്പിച്ച് മാതൃകയായി വെള്ളരിക്കുണ്ട് സെൻ്റ്.ജോസഫ് യു.പി സ്കൂളിലെ ആറാം ക്ലാസുകാരി സത്യസന്ധത തെളിയിച്ച ജോമിറ്റിന് സ്ക്കൂളിൽ നിന്ന് അനുമോദവും സമ്മാനവും
വെള്ളരിക്കുണ്ട് : വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ പാദസ്വരം സ്കൂളിൽ തിരിച്ചേൽപ്പിച്ച് സത്യസന്ധതയ്ക്ക് മാതൃകയായി വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ജോമിറ്റ് റോസ്. തനിക്ക് കിട്ടിയ സ്വർണ്ണം സ്ക്കൂളിൾ ഏൽപ്പിച്ച് സത്യസന്ധത കാട്ടിയ ജോമിറ്റിന് പ്രധാനധ്യാപിക ബിൻസി ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ അനുമോദിച്ചു. എല്ലാ കുട്ടികളും ജോമിറ്റിൻ്റെ ഈ സത്യസന്ധത മാതൃകയാക്കണമെന്നും ബിൻസി ടീച്ചർ പറഞ്ഞു. സ്വർണ്ണ പാദസ്വരം പിന്നീട് ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു.
പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരൻ റെജിയുടെയും ജോസ്മിയുടെയും മകളാണ് ജോമിറ്റ് റോസ്.

No comments