Breaking News

ഭീമനടി മൗക്കോട് ഗവ.എൽപി സ്കൂളിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു


ഭീമനടി: മൗക്കോട് ജിഎൽപി സ്കൂളിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കെട്ടിടത്തിന് എം രാജഗോപാൻ എംഎൽഎ തറക്കല്ലിട്ടു.പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷയായി. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, പഞ്ചായത്ത് അംഗം എം വി ലിജിന, എഇഒ എം ടി ഉഷാകുമാരി, പിടിഎ പിടിഎ പ്രസിഡന്റ് കെ വി ഇബ്രാഹിംകുട്ടി, കെ പി നാരായണൻ, കെ വി മോഹനൻ, എം വി വിജയൻ, പി വി മോഹനൻ,  പി വി അനു, എം അബൂബക്കർ, എ ജെ ഷാജി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ പത്മനാഭൻ പെരിങ്ങേത്ത് സ്വാഗതവും വിനോദ് ദത്ത് നന്ദിയും പറഞ്ഞു

No comments