വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് മഹീന്ദ്ര ഹോംഫിനാൻസ് നാലര ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ കൈമാറി
വെള്ളരിക്കുണ്ട്: മഹീന്ദ്ര ഹോം ഫിനാൻസ് കമ്പനിയുടെ സാമൂഹിക പ്രതിബന്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് നാലര ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങൾ സമ്മാനിച്ചു. ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ടെറിട്ടറി മാനേജർ ശ്രീജിത് എസ് സ്വാഗതം പറഞ്ഞു. ഡോ കെർലിൻ പി ജെ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി എം ആശുപത്രി ഉപകരണങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബാബു എടവന ഫണ്ട് വിശദീകരണം നടത്തി. സീനിയർ ക്ലർക്ക് ഷിനോജ് നന്ദി പറഞ്ഞു.
വെള്ളരിക്കുണ്ട് ബ്രാഞ്ച് മാനേജർമാരായ ജോൺസൺ സെബാസ്റ്റ്യൻ, നിഖിൽ ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു.
No comments