Breaking News

കൊടുംവേനലിൽ കുടിനീരുമായി ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് ടൗണിലും ദാഹജലപന്തൽ സ്ഥാപിച്ചു


വെള്ളരിക്കുണ്ട്: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം, കൊടുംവേനലിൽ കുടിനീരുമായി 'സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ' പരിപാടി ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ഡിവൈഎഫ്ഐ എളേരി ബ്ലോക്ക്‌ കമ്മിറ്റി അംഗവും ബളാൽ മേഖല പ്രസിഡന്റും ആയ  വിനീത്  ജനറൽ വർക്കേഴ്സ് യൂണിയൻ എളേരി ഏരിയ കമ്മിറ്റി അംഗം സുമേഷ് പി ആറിന് കുടിനീർ നൽകി ഉത്ഘാടനം ചെയ്തു. തുടർന്നു നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ

വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവും ആയ സുകേഷ് സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ്‌ സ്റ്റെല്ല ബെന്നി അധ്യക്ഷ വഹിച്ചു  കർഷക സംഘം വില്ലേജ് പ്രസിഡന്റ്‌  സണ്ണി മങ്കയം,   ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം  നസീർ പി, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം  ജോസ് ഈപ്പൻ, ജിഷ്ണു എന്നിവർ സംസാരിച്ചു മേഖല ട്രഷറർ മനീഷ് എൻ നന്ദി പറഞ്ഞു.

No comments