കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിൻ: ബളാൽ മണ്ഡലത്തിൽ ഭവന സന്ദർശനത്തിന് തുടക്കം കുറിച്ചു
കൊന്നക്കാട് :കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ച് അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായി ബാളാലിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് പി നായരും, ഐ എൻ സി കൊന്നക്കാട് ഡിവിഷനിൽ ജില്ലാ ഫെസിലിറ്റെറ്റർ ഡാർലിൻ ജോർജ് കടവന്റെയും നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ചു.വീടുകളിൽ നേരിട്ടത്തി അംഗങ്ങളെ ചേർക്കുന്നതിലൂടെ കൂടുതൽ പേരെ അംഗങ്ങൾ ആകുവാൻ സാധിക്കുമെന്ന് പഞ്ചായത്ത് അംഗം കൂടിയായ പി സി രഘു നാഥൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഘവൻ ബൂത്ത് പ്രസിഡന്റ് കെ മാധവൻനായർ എന്നിവർ, കസബ യൂണിറ്റ് സെക്രട്ടറി സീത ലക്ഷ്മി,മഹിളാ കോൺഗ്രസ് നേതാവ് ലിൻസി എന്നിവർ പങ്കെടുത്തു.

No comments